
തലക്കാട്: തെക്കൻ കുറ്റൂർ
മിശ്കാത്ത് റസിഡൻഷ്യൽ ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും ബോധവൽക്കരണ ക്ലാസ്സും കുറ്റൂർ ഐ.
ഇ.സി ഹാളിൽ നടന്നു. കെ. എൻ . എം
മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി പ്രൊഫ: ടി . ഇബ്രാഹീം അൻസാരി ഉദ്ഘാടനം
ചെയ്തു.ചെയർമാൻ പാറപ്പുറത്ത് മുഹമദ് കുട്ടി ഹാജി അധ്യക്ഷ വഹിച്ചു.
വിവിധ മത്സരങ്ങളിൽ വിജയം
കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
ഹാഫിള് പി ഷമീർ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ഹാഫിള്
ഗഫൂർ പൊന്നാനി,ഹുസൈൻ കുറ്റൂർ, സി.ജലീൽ ,അബു മിഷൽ തൊട്ടി വളപ്പിൽ, അബ്ദുൽ ജലീൽ ആമയൂർ എന്നിവർ പ്രസംഗിച്ചു.
Leave a Reply