
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ (നെറ്റ്‌വ ) സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൻ്റെ പ്രമോഷൻ വീഡിയോ തിരൂർ നഗരസഭാ അധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവഹിച്ചു . നെറ്റ്‌വ റെസിഡൻ്റ്സ് കുടുംബാംഗം ടികെ സിനിയാണ് ഈ മനോഹരമായ വിഡിയോ ചിത്രീകരിച്ചത് . ചടങ്ങിൽ കൗൺസിലർ ടി കെ അബൂബക്കർ ബാബു, നെറ്റ്‌വ പ്രസിഡൻ്റ് എംപി സുരേഷ്, സെക്രട്ടറി കെപി നസീബ് മാസ്റ്റർ, കെഎം അഷറഫ് മാസ്റ്റർ, വി ഷമീർബാബു, കെ കെ അബ്ദുൽ റസാക്ക് ഹാജി എന്നിവർ സംബന്ധിച്ചു.
Leave a Reply