തിരുവനതപുരം . വട്ടിയൂർക്കാവ് സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ
24 ന്യൂസിലെ മാധ്യമപ്രവർത്തക മേഘ്ന മുരളി ഉൾപ്പെടെ ഉള്ള വാർത്താസംഘത്തെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തതിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
വാർത്താശേഖരണത്തെയും മാധ്യമപ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്ന നടപടികളിൽ നിന്നു ബിജെപി നേതൃത്വം പിന്തിരിയണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോർപറേഷനിലെ ബിജെപി വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റവും അസഭ്യവർഷവും. ഇതിനു പുറമേ സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതു തുടരുകയാണ്. സംഘർഷം റിപ്പോർട്ട് ചെയ്യുമ്പോൾ ബിജെപി പ്രവർത്തകരുടെ ബൈറ്റുകളും പ്രസ്താവനകളുമാണ് വാർത്താ സംഘം ആദ്യം നൽകിയത്. പിന്നീട് മറു ഭാഗത്തിൻ്റെ വിശദീകരണവും നൽകിയതിൻ്റെ പേരിലാണ് കയ്യേറ്റമുണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ ഇരുഭാഗത്തും പറയാനുള്ളത് സംപ്രേഷണം ചെയ്തതിൻ്റെ പേരിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനാധിപത്യത്തോടും മാധ്യമസ്വാതന്ത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കെയുഡബ്ല്യുജെ ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും പ്രസ്താവനയിൽ പറഞ്ഞു.
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
പ്രാദേശികം
Leave a Reply