കോട്ടക്കൽ :പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കോട്ടക്കൽ പുത്തൂർ ബൈപാസ്സ് ഫ്ലഡ്ലിറ്റ് മൈതാനിയിൽ ആവേശകരമായ തുടക്കം. ടൂർണമെന്റിന്റെ ഉത്ഘാടന കർമ്മം കോട്ടക്കൽ MLA പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ നസീർ ബാബു മാടക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ഷെഫീഖ് നടുത്തൊടി സ്വാഗതം പറഞ്ഞു.
കോട്ടക്കൽ മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ നാസർ, വൈസ് ചെയർമാൻ പാറോളി റംല ടീച്ചർ, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ മെഹനാസ്, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി ബാവ മാസ്റ്റർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പുത്തൂർ ഡിവിഷൻ ഡിവിഷൻ മെമ്പർ എം കെ നാസർ പുത്തൂർ, കോട്ടക്കൽ മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ, കോട്ടക്കൽ നഗരസഭ കൗൺസിലർമാരായ ശോഭനകുമാരി,
പ്രവീൺ മാസ്റ്റർ, സെവൻസ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ എം ലെനിൻ, സെവൻസ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ, കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഓപ്പറേഷൻസ് വിഭാഗം AGM ശ്രീഹരി, ഓപ്പറേഷൻസ് വിഭാഗം സീനിയർ മാനേജർ ശബ്സാദ് വളപ്പിൽ, വാട്ടർമാക്ക് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ മരക്കാർ, സൽക്കാര കേറ്ററിംഗ് മാനേജിംഗ് ഡയറക്ടർ സമീർ ഇരുണിയൻ, ബൂൺ ഇൻ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ഷമീം ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. ടൂർണമെന്റ് കമ്മിറ്റി ജോയിന്റ് കൺവീനർ ഷൌക്കത്ത് എം നന്ദി പ്രകാശിപ്പിച്ചു. വമ്പിച്ച കരിമരുന്നു പ്രയോഗം ഉത്ഘാടന ചടങ്ങിന് മിഴിവേകി. ഫുട്ബോളിന്റെ ആവേശക്കടൽ സൃഷ്ടിക്കാൻ ഒട്ടേറെ പുതുമകളുമായാണ് അൽ അസ്ഹർ ഇത്തവണയും എത്തിയിരിക്കുന്നത്. ഒരു മാസത്തോളം നീളുന്ന ടൂർണമെന്റിന്റെ ആദ്യ റൗണ്ടുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്.

അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉത്ഘാടന മത്സരത്തിൽ സോപ്ർട്ടിങ് ക്ലബ് ഷൊർണ്ണൂർ രണ്ടിനെതിരെ നാല് ഗോളുകൾക്ക് സബാൻ കോട്ടക്കലിനെ തോൽപിച്ചു.

ഇന്നത്തെ കളി

ലിൻഷാ മണ്ണാർക്കാട് Vs എഫ് സി പടന്ന

Leave a Reply

Your email address will not be published.