തിരൂർ:തിരൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വി അബ്ദു റഹിമാനെതിരെ ഹീന പ്രചരണം നടത്തിയ സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് എൽഡിഎഫ് തിരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വി അബ്ദുറഹിമാൻ തിരൂരിൽ സ്ഥാനാർത്ഥിയായി വന്നതു മുതൽ വ്യക്തി ഹത്യയും കള്ള പ്രചരണവുമാണ് യുഡിഎഫ് നടത്തുന്നത്, സ്ഥാനാർത്ഥിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയും അഴിമതി ക്കാരനെന്ന് ചിത്രീകരിക്കുകയും ചെയ്യുന്നു. ഒരുപടി കൂടി കടന്ന് താനൂർ ബോട്ടപകടത്തിലെ 22 പേരെ കൊന്ന കൊലയാളി എന്ന് പറഞ്ഞ് ബോർഡുകൾ വക്കുകയും മൈക്ക് അനൗൺസ് മെൻ്റ് നടത്തുകയും ചെയ്യുന്നു. ഇതിനെതിരെ ഡിജിപിക്കും തിരൂർ പൊലീസിനും ഇലക്ഷൻ കമീഷനും പരാതി നൽകുകയും ഇലക്ഷൻ കമ്മീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൻ തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് യു ഡി എഫ് സ്ഥാനാർത്ഥിക്കും യുഡിഎഫ് പ്രവർത്തകർക്കുമെതിരെ
കർശന നിയമ നടപടികൾ സ്വീകരിക്കണം. എൽഡിഎഫ് സ്ഥാനാർത്ഥി
റോഡ് വികസനത്തിനായ
സ്ഥലം വിട്ടു കൊടുത്തില്ലെന്ന വ്യാജ പ്രചരണവും നടത്തിയിട്ടുണ്ട്. നാട്ടിലെ വികസനം പ്രശ്‌നങ്ങൾ ചർച്ചയാവാതിരിക്കാനാണ് യു ഡി എഫ്
വ്യാജ
ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. തിരൂരിലെ വികസന മുരടിപ്പ് തുറന്നുകാട്ടുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ലീഗും യുഡിഎഫ് എന്നും എൽ ഡി എഫ് നേതാക്കളായ അഡ്യ പി ഹംസകുട്ടി, ടി ഷാജി എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.