കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും പോസ്റ്റൽ ബാലറ്റ് വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻററിൽ സമയബന്ധിതമായി ലഭ്യമാക്കാത്ത അവസ്ഥയാണ് നിലവിലുള്ളത് . തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കേണ്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുകയാണ് സാധാരണ നടക്കാറുള്ളത്. പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തിയിട്ട് വോട്ടെണ്ണുന്ന ദിവസം രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചു നൽകുകയാണ് പതിവ് . രണ്ടാമത് പരിശീലന പരിപാടി നടക്കുന്ന ദിവസം മുതൽ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻ്റർ പരിശീലന കേന്ദ്രത്തിൽ ഒരുക്കും എന്നാണ് പറഞ്ഞിരുന്നത് . എന്നാൽ ഈ സൗകര്യം പരിശീലന ദിവസം ലഭിക്കാത്തത് കാരണം സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വേണ്ടി കിലോമീറ്റർ യാത്ര ചെയ്തു പരിശീലന കേന്ദ്രത്തിലേക്ക് വീണ്ടും എത്തേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത് . തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന ദിവസം വിതരണ കേന്ദ്രത്തിൽ എത്തിച്ചേരുന്ന എല്ലാ ജീവനക്കാർക്കും അവരവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ സമയം ലഭിക്കുമോ എന്നത് സംശയമാണ്. ജീവനക്കാർക്ക് ഏറ്റവും അടുത്തുള്ള വിതരണ കേന്ദ്രത്തിലും സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻ്ററിൽ സൗകര്യം ഒരുക്കണമെന്ന് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ( എ എച്ച് എസ് ടി എ ) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .
Leave a Reply