
തിരൂർ:- സ്തുത്യർഹമായ സേവനത്തിനു ശേഷം തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക കെ പ്രകാശിനി ടീച്ചർക്ക് നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യാത്രയയപ്പ് ചടങ്ങിൽ മെമെൻ്റോ നൽകി ആദരിച്ചു. സ്കൂളിനെ തിരൂർ ഉപജില്ലയിലെ മികച്ച വിദ്യാലയം ആക്കുന്നതിന് അഹോരാത്രം പ്രവർത്തിച്ച അധ്യാപികയായിരുന്നു.
ചടങ്ങിൽ റസിഡൻ്റ്സ് അസോസിയേഷൻ സ്റ്റേറ്റ് വനിത പ്രസിഡണ്ട് സതീദേവി കുളങ്ങര, ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ റസാക്ക് ഹാജി, നെറ്റ്‌വ സെക്രട്ടറി കെപി നസീബ് മാസ്റ്റർ, പാറയിൽ മാനുപ്പ , എൻഎം സാബിറ ടീച്ചർ, അഡ്വ അശോക് കുമാർ, പ്രേമ ടീച്ചർ, ഫിർദൗസ് ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
Leave a Reply