ദന്ത ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും ഹെപ്പറ്റൈറ്റിസ് ബി രോഗത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം ആരംഭിച്ച “ഡി-സേഫ്” വാക്സിനേഷൻ പദ്ധതി 2026 മാർച്ച് 29-ന് നടക്കുമെന്ന് ഐഡിഎ തിരൂർ ഭാരവാഹികൾ അറിയിച്ചു.
തിരൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിസാർ ആശുപത്രി, വാളാഞ്ചേരി; നഹാസ് ആശുപത്രി, പരപ്പനങ്ങാടി; ഷിഹാബ് തങ്ങൾ ആശുപത്രി, തിരൂർ; ഇമ്പിച്ചി ബാവ മെമ്മോറിയൽ ആശുപത്രി, അലത്തിയൂർ എന്നിവയുടെ സഹകരണത്തോടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഏകദേശം ഇരുന്നൂറോളം ജീവനക്കാർക്ക് ഹെപറ്റൈറ്റിസ് ബി വാക്സിൻ നൽകുമെന്ന് ഭാരവാഹികളായ ഡോ. മുഹമ്മദ് അസ്ലിഫ്, ഡോ. ഫമീഷ, ഡോ. മുഖ്താർ, ഡോ. ഡെന്നിസ് പോൾ, ഡോ. ജൂനീഷ്, ഡോ. ഷബീർ കെ.പി.ഒ, ഡോ. പ്രസീൻ, ഡോ. സികന്തർ ഷെയ്ഖ് എന്നിവർ അറിയിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 4,000-ത്തിലധികം ഡെന്റൽ ക്ലിനിക്ക് ജീവനക്കാർക്ക് അതേ ദിവസം വാക്സിൻ നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.