കോഹിനൂർ ലേകാഞ്ചീസ് – കാഞ്ചന വല്ലി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ കോഹിനൂരിൽ നടത്തിയ മതമൈത്രി സംഗമവും ഇഫ്താർ വിരുന്നും പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:കോഹിനൂർ ലേ കാഞ്ചീസ്, കാഞ്ചന വല്ലി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ കോഹിനൂരിൽ മത മൈത്രീ സംഗമവും ഇഫ്ത്‌താർ വിരുന്നും നടത്തി.സംഗമം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യപ്രഭാ ഷണം നടത്തി.മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററും ശ്രീനാരായണ എ ജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റുമായ പി വി ചന്ദ്രൻ മുഖ്യാതിഥി യായി. ഹോട്ടൽ ലേ കാഞ്ചീസ് എം.ഡി. ടി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽവിവിധ തലങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ജില്ലാസ് സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് എം.നാ രായണൻ, മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ വി അനിൽകു മാർ, പോപ്പീസ് ബേബി കെയർ എം.ഡി. ഷാജു തോമസ്, ടി. ആഷിഖ്, കെ. കൃഷ്ണൻകുട്ടി, എന്നിവർക്ക് നൽകി. മാ തൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, മെഹ്റൂഫ് മണലൊടി, കെ.വി. സക്കീർ ഹുസൈൻ, സുലൈമാൻ കാരാടൻ, കെ.പി. അബ്ദുൾ മജീദ്, എ.പി. അബ്ദുല്ലക്കുട്ടി, ടി.കെ. രാധാകൃഷ്ണൻ, വി.പി. സദാനന്ദൻ, ഡോ. മൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.