
പരപ്പനങ്ങാടി : കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെ സ്ലേവ് തകർന്ന് വീണ് മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി മരിച്ചു.
ചെട്ടിപ്പടി മാധാവാനാന്തം ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം
മൂന്നിയൂർക്കുന്നത്ത്പറമ്പ് സ്വദേശി പുള്ളാടൻ അബ്ദുൽ അസീസ് (59) ആണ് അപകടത്തിൽ മരിച്ചത്.
വീട് പൊളിക്കുന്ന ജോലിക്കിടെ. സൺ സൈഡ് ദേഹത്ത് വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണപ്പെട്ടത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലോട്ട് മാറ്റി.
മയ്യത്ത് നമസ്കാരം നാളെ നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽപ്പാറ ജുമാ മസ്ജിദിൽ.
Leave a Reply