
കോഴിക്കോട്: മുൻമന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഐഎൻഎൽ യുവജന വിഭാഗമായ നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി പ്രവർത്തകരെ വഞ്ചിച്ചും പാർട്ടി ഓഫീസിന്റെ പേരിലും മന്ത്രി സ്ഥാനം ഉപയോഗിച്ചു നടത്തിയ അഴിമതികൾ തുറന്നു കാണിക്കും. താനൂർ ബോട്ട് ദുരന്തത്തിൽപെട്ട ബോട്ടിന്റെ ലൈസൻസ് നൽകുന്നതിന് മന്ത്രിയും പേഴ്സണൽ സെക്രട്ടറിയും നടത്തിയ ക്രൂരമായ നടപടിയും മറ്റു ദേശദ്രോഹ പ്രവർത്തനങ്ങളും തുറന്നു കാണിക്കുന്നതിനാണ് മത്സരിക്കുന്നത്. ബോട്ട് അപകടത്തിലെ ഇരകളെയും ബന്ധുക്കളെയും പ്രചരണത്തിനു കൊണ്ടുവരും. 9895237285. അഡ്വ:ഷമീർ പയ്യനങ്ങാടി.
Leave a Reply