
താനാളൂരിലും യുഡിഫിൽ ഭിന്നത. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് വിജയത്തിന് ശേഷം സ്റ്റാൻഡിങ് കമ്മറ്റി വീതം വെപ്പിൽ ലീഗ് മുന്നണി മര്യാദ പാലിച്ചില്ല എന്നും കോൺഗ്രസിന് അവകാശപെട്ട സ്റ്റാൻഡിങ് കമ്മറ്റി ലീഗ് കയ്യിലാക്കി എന്നാരോപിച്ചു ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ യുഡിഫ് പ്രവർത്തന രംഗത്ത് നിന്നും മാറിനിൽക്കും എന്ന് യുഡിഫ് നെതൃത്വത്തെ അറിയിച്ചു കത്ത് നൽകി. മുസ്ലിം ലീഗ് നിയോജക മണ്ഡലം നേതാക്കൾ നൽകിയ കരാറും പാലിക്കപ്പെട്ടില്ല എന്നും കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം പഞ്ചായത്തിലെ ഭൂരിപക്ഷം കോൺഗ്രസ് മെമ്പർമാർ, ബ്ലോക്ക് ഭാരവാഹികൾ, മുൻ മെമ്പർമാർ, ഒരു മണ്ഡലം പ്രസിഡന്റ്, ഭൂരിപക്ഷം വാർഡ് പ്രസിഡന്റ് മാർ, ഡിസിസി മെമ്പർ മാർ, സർവീസ് സംഘടന ഭാരവാഹികൾ,ടൗൺ കോൺഗ്രസ് ഭാരവാഹികൾ ഉൾപ്പെടെ നൂറ്റിഅമ്പതോളം സജീവ പ്രവർത്തകർ കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ്, ഡിസിസി പ്രസിഡന്റ്,ജില്ലാ, നിയോജക മണ്ഡലം, മണ്ഡലം യുഡിഫ് നേതാക്കൾ, മുസ്ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികൾ,എന്നിവർക്ക് കോൺഗ്രസ് പ്രവർത്തകർ നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ നീതിയുക്തമായ പരിഹാരം ഉണ്ടായില്ലെങ്കിൽ യുഡിഫ് പ്രവർത്തന രംഗത്ത് മാറിനിൽക്കും എന്നാണ് അറിയുന്നത്.
Leave a Reply