
കെ.എൻ.എം മർക്കസുദ്ദഅവ തസ്കിയത്ത് സംഗമം
തെക്കൻ കുറ്റൂർ: യുവാക്കളിൽ
അക്രമ വാസനകൾ വർധിക്കുന്ന സാഹചര്യത്തിൽ ധാർമിക മൂല്യങ്ങളിൽ ഉയർത്തിപ്പിടിച്ച് സമൂഹം മുന്നേറണമെന്ന് തസ്കിയത്ത് സംഗമം ആവശ്യപ്പെട്ടു.റമദാനിന്റെ ചൈതന്യം വരും മാസങ്ങളിലും കാത്തു സൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണെമെന്നും വിശുദ്ധ ഖുർആൻ പഠനം ജനകീയമാക്കണെമെന്നും സംഗമം കൂട്ടിച്ചേർത്തു. റമളാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ
കെ.എൻ.എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗവും സൗഹൃദ ഇഫ്താറും കുറ്റൂർ ഐ. ഇ. സി ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി പി. സുഹൈൽ സാബിർ ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ അസീസ് സ്വലാഹി, സഹീർ വെട്ടം, ഹാഫിള് ഗഫൂർ പൊന്നാനി എന്നിവർ വിവിധ വിഷയങ്ങൾ
അവതരിപ്പിച്ചു. ഖുർആൻ ക്വിസ്, പെരുന്നാൾ പുടവ, ഉപഹാര സമർപ്പണം എന്നിവ സംഗമത്തിൻ്റെ ഭാഗമായി നടന്നു. തലക്കാട് ഗ്രാമ പഞ്ചായത്ത്
മെമ്പർ മുഫീദ തയ്യിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഹുസൈൻ
കുറ്റൂർ, മൂസ ആയപ്പള്ളി, എം. അബ്ദുറഹിമാൻ, ജലീൽ
വൈരങ്കോട്, ഷംസുദ്ധീൻ അല്ലൂർ, കെ
.മോഹനൻ, പ്രകാശൻ കുറ്റൂർ, ബീരാൻ പാരിക്കാട്ട്,കെ.സൈനബ, ടി.വി. റംഷീദ,ആരിഫ മൂഴിക്കൽ, സി.പി. ജാനിസ , പി. സഫ് റീന പ്രസംഗിച്ചു.
Leave a Reply