മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു.

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ പി.ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, സി.പി.എം ജില്ലാ സെക്രട്ടറി വി.പി.അനില്‍, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ഹാജി, വൈസ് പ്രസിഡന്റ് എ.പി.സ്മിജി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. റിനിഷ റഫീഖ്, വൈസ് പ്രസിഡന്റ് കെ.എം. ജിതേഷ്, ഉപഭോക്തൃ ഫോറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.മോഹന്‍ദാസ്, അഡ്വ. സാദിഖ് നടുത്തൊടി, സബാഹ് കുണ്ടുപുഴക്കല്‍, അല്‍ദാന്‍ ഗ്രൂപ്പ് എം.ഡി. സിദ്ദീഖ്, ചേമ്പര്‍ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി.അന്‍വര്‍, ലിവ ഹോട്ടല്‍ എം.ഡി.സജീവ് രാമകൃഷ്ണന്‍, ഫോറിന്‍ മാര്‍ക്കറ്റ് ബിസിനസ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ.ടി. ഇബ്‌നുല്‍ വഫ, കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍, ജാംജൂം എം.ഡി. അസീസ്, വ്യാപാരി വ്യവസായി ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ പ്രസംഗിച്ചു.

മികച്ച യുവസംരംഭകനുള്ള വ്യവസായ വകുപ്പിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ ജൂബിന്‍ കുന്നത്തിനെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആദരിച്ചു.
കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗീതു തമ്പി, വി.എം.സുബൈര്‍, ജോയിന്റ് സെക്രട്ടറി പി.പി.അഫ്താബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.അജയകുമാര്‍,
സി.പ്രജോഷ്‌കുമാര്‍, സമീര്‍ കല്ലായി പ്രസംഗിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും, ട്രഷറര്‍ പി.എ.അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.

മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ സംഗമം.

Leave a Reply

Your email address will not be published.