
മലപ്പുറം: എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാഷ്ട്രീയ-സാമുദായിക, സംഘടന നേതാക്കന്മാരുടെയും മാധ്യമ സുഹൃത്തുക്കളുടെയുടെയും സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മലപ്പുറം പി.എം.ആർ ഗ്രാൻഡേയ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ സംഗമം സംസ്ഥാന പ്രസിഡന്റ് സി.പി.എ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ.റിനിഷ, നൗഷാദ് മണ്ണിശ്ശേരി(മുസ്ലിം ലീഗ്) സബാഹ് കുണ്ടുപുഴക്കൽ, കെവി സഫീർഷ (വെൽഫയർ പാർട്ടി) ഷബീർ വഹബി (എസ് വൈ എഫ്) ഇബ്രാഹീം (വഹ്ദത്) മഹേഷ് കുമാർ, വിപി നിസാർ( പ്രസ് ക്ലബ്, മലപ്പുറം) അഡ്വ.എഎ റഹീം, ഹനീഫ വേങ്ങര (എസ്ഡിറ്റിയു) അജ്മൽ കിളിയമണ്ണിൽ, കൃഷ്ണൻ എരഞ്ഞിക്കൽ, ഡോ. സിഎച്ച് അഷറഫ്, മുസ്തഫ പാമങ്ങാടൻ, അൻവർ പഴഞ്ഞി, മുർഷിദ് ഷമീം ഉൾപ്പെടെ ജില്ലയിലെ രാഷ്ട്രീയ സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
Leave a Reply