ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ തിരുത്തുമ്മൽ വാരണാക്കര റോഡ്താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം ഉദ്ഘാടനം ചെയ്യുന്നു.

താനൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു.

താനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 5 ലക്ഷവും ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൻ്റെ മൂന്നര ലക്ഷം രൂപയും ചിലവഴിച്ചാണ്
ഡ്രൈനേജ് നിർമാണവും റോഡ് കോൺഗ്രീറ്റ് പ്രവൃത്തിയും പൂർത്തിയാക്കിയത്.

പ്രവൃത്തി താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പുത്തടം ഉദ്ഘാടനം ചെയ്തു.
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പി ടി നാസർ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അംഗം ഫൗസിയ ചക്കാലക്കൽ മുൻ അംഗം ഐ വി അബ്‌ദുസമദ്
വി നിസാർ ,സൈഫുദീൻ പാലത്തിങ്ങൽ,
ഹനീഫ പാലാത്തിയിൽ,
മുസ്‌തഫ കരേക്കാടൻ ,
റഫീഖ് കല്ലിങ്ങൽ ,
ഐ വി അബ്‌ദുൽ ബാരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.