
കല്പകഞ്ചേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പാലക്കാട് പറളിയിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാന കബ് ബുൾബുൾ ഉത്സവത്തിൽ പങ്കെടുത്ത 42 വിദ്യാഭ്യാസ ജില്ലകളിൽ എല്ലാ പ്രോഗ്രാമുകളിലും മികച്ച വിജയം നേടി ഓവറോൾ ട്രോഫിയും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ തിരൂർ ജില്ലാ ടീമിന് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘ആദരം 2026 , അനുമോദന സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന ഉത്സവത്തിലെ ജംഗിൾ പ്ലേ, താരാ സ്റ്റോറി അവതരണം, ആക്ഷൻ സോംഗ്, ദേശഭക്തിഗാനം,സംഘനൃത്തം, ടോട്ടം പോൾ പ്രദർശനം, ബുൾ ബുൾ ട്രീ അലങ്കാരം, കളറിംഗ്, ക്വിസ് , ഹാൻ്റി ക്രാഫ്റ്റ് തുടങ്ങിയ മുഴുവൻ പ്രോഗ്രാമുകളിലെ മികച്ച വിജയവും ‘എ’ഗേഡും നേടിയാണ് തിരൂർ ജില്ലാ ടീം ഓവറോൾ കിരീടം നേടിയത്.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. വി അജയൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മീഷണർ എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി. ജെ അമീൻ ആമുഖഭാഷണവും കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ അജിത് കുമാർ മുഖ്യപ്രഭാഷണവും നിർവഹിച്ചു. തിരൂർ ജില്ലാ അസോസിയേഷൻ പ്രത്യേകം തയ്യാറാക്കിയ സമ്മാനകിറ്റ് അസിസ്റ്റൻറ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ടി പി നൂറുൽ അമീൻ വിതരണം ചെയ്തു.
ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആയിഷ ഇസ,ആലത്തിയൂർ മലബാർ എച്ച്. എസ്. എസ് കബ് വിഭാഗം ക്വിസ് രണ്ടാം സ്ഥാനം നേടിയ കെ
.മുഹമ്മദ് സിയാദ് , ഇരുമ്പിളിയം
ഗവ: വെൽഫെയർ എൽ.പി. സ്ക്കൂൾ
പേപ്പർ ക്രാഫ്റ്റിൽ രണ്ടാം സ്ഥാനം നേടിയ ആയിഷ മെഹറിൻ എന്നിവർക്ക് കരിപ്പോൾ ജി.എം.എച്ച്.എസ്. പ്രധാനാധ്യാപിക ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു.ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർ സ്കൗട്ട് ജിബി ജോർജ്, കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ സെക്രട്ടറി അനൂപ് വയ്യാട്ട് ,കുറ്റിപ്പുറം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.ടി. ഷാഹിന , ഡി.ടി.സി കോമള വി കെ, ഡി.ഓ.സി ഷൈബി ജെ പാലക്കൽ , എടപ്പാൾ എൽ. എ സെക്രട്ടറി മഹേശ്വരി, മീഡിയ കോഡിനേറ്റർ മുഹമ്മദ് ഹഫീസ്, ടി. മുഹമ്മദ് അമീൻ, പി. ഷാഹിന പി തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply