
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വകലാശാല ഇപ്പോൾ നിർത്തലാക്കിയ വിദൂര വിഭാഗത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസിൽ തിളക്കം.യു പി എസ് സി നടത്തിയ സിവി ൽ സർവീസ് പരീക്ഷയിൽ മൂന്നിയൂർ പാറാക്കാവ് സലാമത്ത് നഗറിലെ മുഹമ്മദ് അശ്മിൽ ഷാഹുദവിയാണ് 382 -ാം റാങ്കുനേടി ഉജ്വല വിജയത്തിനുടമ യായത്.കേരളത്തിൽ നിന്ന് 47 പേർ റാങ്കിൽ ഉൾപ്പെട്ടപ്പോൾ മലപ്പുറത്തിന്റെ അഭിമാന താരമായി
മൂന്നിയൂർക്കാരൻ മാറി.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ മതപഠനം നടത്തി കൊണ്ടിരിക്കെയാണ് 2019-ൽ കാലിക്കറ്റ് സർവ്വകലാശാല വിദൂര പഠന വിഭാഗത്തിൽ ബി എ പൊളിറ്റിക്കൽ സയൻസിൽ ബിരുദ പ്രവേശനം നേടുന്നത്.തുടർന്ന് ബിരുദ പഠനം പൂർത്തിയാക്കിയ അശ്മിൽഷാ ഇപ്പോൾ ജെ എൻ യു വിൽ ഉപരി പഠനംനടത്തു കയാണ്.അതെ സമയം ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ മറവിൽ സർക്കാർ നിർത്തലാക്കിയ സംസ്ഥാനത്തെ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം വഴിയുള്ള കോഴ്സുകൾ പുനസ്ഥാപിച്ചാൽ മലബാറിലെ വിദ്യാർത്ഥികൾക്ക് ഇനിയും സിവിൽ സർവീസ് റാങ്ക് നേടാമെന്നാണ് അശ്മിൽ ഷായുടെ സിവിൽ സർവ്വീസ് റാങ്ക് തിളക്കം സൂചിപ്പിക്കുന്നത്.മൂന്നിയൂർ-പാറാക്കാവ്സലാമത്ത് നഗറിലെ വെട്ടിയാട്ടിൽ അബൂബക്കറിൻ്റെയും ആയിശയുടെയും മകനാണ്. മൂന്നിയൂരിലെ ഓരോ വിദ്യാർത്ഥിക്കും ആവേശം നൽകുന്ന വലിയൊരു മാതൃകയാണ്.കഠിനമായ പരീക്ഷാ ഘട്ടങ്ങളെ അതിജീവിച്ച് സിവിൽ സർവീ സിന്റെ പടവുകൾ കയറിയ ഈ മിടുക്കൻ്റെ തിളക്കമാർന്ന വിജയം ആഘോഷിക്കുകയാണ് നാട്ടുകാർ.
Leave a Reply