
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെയും വലിയ ഡാറ്റാ സാങ്കേതികവിദ്യകളുടെയും വിപുലമായ ഉപയോഗത്തിന്റെ കാലമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ അനലറ്റിക്സ് (സിഡ – 2026) ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. അക്കാദമിക് വിദഗ്ധര്‍,വ്യവസായ സംരംഭകര്‍, ഗവേഷകര്‍ എന്നിവരുമായി വിദ്യാര്‍ഥിക-ള്‍ക്ക് ആശയങ്ങള്‍ പങ്കിടുന്നതും സഹകരണ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് നടത്തുന്ന സെമിനാറിന്റെ അഞ്ചാം പതിപ്പാണിത്. സമാപന സമ്മേളനം പരീക്ഷാ കണ്ട്രോളര് ഡോ. പി. സുനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെമിനാര്‍ സംഘാടക സെക്രട്ടറി ഡോ. വി.എല്‍. ലജിഷ് അധ്യക്ഷനായി. കണ്ണൂർ സർവകലാശാലാ പ്രൊഫസർ ഡോ. സുനിൽകുമാർ,ഫാറൂഖ് കോളേജ് ഐ.ടി. വിഭാഗം പ്രൊഫസർ ഡോ വി കബീർ, കെപി. രജീഷ് എന്നിവർ സംസാ രിച്ചു.വിവിധ സെഷനുകളിൽ കോയമ്പത്തൂര്‍ പി. എസ്.ജി. കോളേജിലെ പ്രൊഫസര്‍ ഡോ. എം. സെന്തില്‍കുമാര്‍, പാലക്കാട് ഐ.ഐ.ടിയിലെ അസോ. പ്രൊഫസര്‍ ഡോ.ശേക്ഷാവലി ചിത്രഗന്ധി, യു.കെയിലെ പോസ്റ്റ്മൗത്ത് സര്‍വക ‘ലാശാലയിലെ ഗവേഷക ഡോ. മഞ്ജരി പി. ഗംഗന്, ഡോ. വി. മുഹമ്മദ് അനീസ്,യു.കെയിലെ സ’ താംപ്ടണ്‍ സര്‍വകലാശാലാ അസി. പ്രൊഫ സര് ഡോ. കെ. അനൂപ് എന്നിവര്‍ പ്രഭാഷണം നടത്തി.
Leave a Reply