വൈരങ്കോട് മേഖലഇസ്ലാഹി തസ്കിയത്ത് സംഗമംഐ.എസ്.എം ജില്ലാ വൈസ് പ്രസിഡൻ്റ്ഇസ്ഹാഖ് ചെറുമുക്ക് ഉദ്ഘാടനംചെയ്യുന്നു.

വൈരങ്കോട്: റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ വൈരങ്കോട് മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും വൈരങ്കോട് കമ്മറ്റമ്പ് മസ്ജിദു തൗഹീദിൽ നടന്നു.
ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡൻ്റ്
ഇസ്ഹാഖ് ചെറുമുക്ക് ഉദ്ഘാടനം
ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് കെ.എൻ. എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉപഹാരം വിതരണം ചെയ്തു. ഷിഹാബ്
കാളാട് , ഹുസൈൻ കുറ്റൂർ, ജലീൽ വൈരങ്കോട് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഷംസുദീൻ അല്ലൂർ,ഹസ്സൻ ആയപ്പള്ളി , ലത്തീഫ് കമ്മറമ്പ്, അലി തൊട്ടി വളപ്പിൽ, ഉസ്മാൻ അമരിയിൽ, ഹാരിസ് മാങ്കടവത്ത്, എം. അബ്ദു റഹിമാൻ, എ. ബഷീർ, കെ. സൈനബ, ടി.വി. റംഷീദ, സഫ് റീന പാറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.