
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:ചരിത്രപ്രസിദ്ധമായ സാമൂതിരി രാജവക വള്ളിക്കുന്ന് നെറും ങ്കൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താല പ്പൊലി മഹോത്സവം മാർച്ച് 4, 5, 6 (ബുധൻ, വ്യാഴം,വെള്ളി) തീയതികളിൽ ആഘോഷിക്കും.മലബാറിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ഉത്സവങ്ങളിൽ ഒന്നായ മേക്കോട്ട താലപ്പൊലിക്ക് വിപുലമായ ഒരുക്കങ്ങളാ ണ് പൂർത്തിയായിവരുന്നതായി ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് 4 ബുധനാഴ്ച വൈകുന്നേരം 5-ന് ഗുരുതി തർപ്പണത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. 6.30-ന് യൂണിവേഴ്സൽ കളരി സംഘം അവതരിപ്പിക്കുന്ന കളിപ്പയറ്റും തുടർന്ന് സാംസ്കാരിക സമ്മേളനവും നടക്കും. പുരാവസ്തു ഗവേഷണ വിഭാഗം മുൻ റീജിയണൽ ഡയറക്ടർ കെ.കെ. മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.രാത്രി 7.30-ന് പ്രശസ്ത ഗായകൻ അതുൽ നറുകര നയിക്കുന്ന ‘സോൾ ഓഫ് ഫോക്ക്’ നാടൻപാട്ട് ദൃശ്യവിരുന്ന് അരങ്ങേറും.രാത്രി 10-ന് വർണ്ണക്കാഴ്ചകൾ നടക്കും.മാർച്ച് 5 വ്യാഴാഴ്ച വൈകുന്നേരം 5-ന് ഗുരുതി തർപ്പണത്തിന് ശേഷം ക്ഷേത്രപ്പറമ്പിൽ ‘സാമ്പിൾ വെടിക്കെട്ട് നടക്കും. രാത്രി 7-ന് മാത്യസമിതിയുടെ മെഗാ തിരുവാതിരയും തുടർന്ന് നൃത്തസന്ധ്യയും അരങ്ങേറും. രാത്രി 10-ന് വർണ്ണക്കാഴ്ചകൾ ഉണ്ടായിരിക്കും.
മാർച്ച് 6 (താലപ്പൊലി ദിനം): ഉത്സവത്തിന്റെ പ്രധാന ദിനമായ വെള്ളിയാഴ്ച പുലർച്ചെ മുതൽ വിശേ ഷാൽ പൂജകൾ നടക്കും. ഉച്ചയ്ക്ക് 2.30-ന് ചൊവ്വല്ലൂർ മോഹനൻ മാരാരുടെ പ്രമാണത്തിൽ ‘ആൽത്തറ മേളവും കാഴ്ചശീവേലിയും നടക്കും. വൈകുന്നേരം 5-ന് മഹാഗുരുതി നടക്കും.രാത്രി 7-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വള്ളിക്കുന്ന് നിയോജക മണ്ഡലം എം. എൽ.എ ബഹു. പി. അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സാമൂതിരി രാജ പി.കെ.എസ്. കേരളവർമ്മ ഭദ്രദീപം തെളിയിക്കും.വയലാർ ശരത്‌ചന്ദ്രവർമ്മ മുഖ്യാതിഥിയായിരിക്കും.അദ്ദേഹത്തിന് ഈ ചടങ്ങിൽ വെച്ച് മൂന്നാമത് ദേവി പുരസ്കാരം സമർപ്പിക്കും തുടർന്ന് രാത്രി 8-ന് കാഞ്ഞിലശ്ശേരി വിനോദ് മാരാരും വിഷ്ണു കാഞ്ഞിലശ്ശേരിയും ചേർന്ന് അവതരിപ്പിക്കുന്ന ഡബിൾ തായമ്പകയും, ആനന്ദ ഭൈരവ ശർമ്മ നയിക്കുന്ന ആനന്ദ സംഗീതവും’ നടക്കും.രാത്രി 11.30-ഓ ടെ ഗജവീരൻ കൊളക്കാടൻ കുട്ടികൃഷ്ണൻ ഭഗവതിയുടെ തിടമ്പേറ്റി താലപ്പൊലി പറമ്പിലേക്ക് എഴുന്നള്ളുന്നു.തിരിച്ചൊഴുന്നള്ളത്തിനു ശേഷം വെടി ക്കെട്ടോടെ ഉത്സവത്തിന് സമാപനമാകും. താലപ്പൊലി ദിനത്തിൽ ഭക്ത ജനങ്ങൾക്കായി അന്ന ദാനവും ഒരുക്കിയിട്ടുണ്ട്. പത്ര സമ്മേളനത്തിൽ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് പി ഹൃഷികേശ്,ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി കൃഷ്ണകുമാർ വെട്ടിയാട്ടിൽ,എക്സിക്യൂട്ടീവ് ഓഫീസർ പി സി ബിജുരാജ്, സമിതി ട്രഷറർ പ്രീത് പുളിയശ്ശേരി,പബ്ലിസിറ്റി ചെ യർമാൻ ഉത്സവാഘോഷ കമ്മറ്റി എ പ്രഭകുമാർ, ബാബുരാജ് തറോൽ പബ്ലിസിറ്റി കൺവീനർ ഉത്സവാഘോഷ കമ്മറ്റി എന്നിവർ പങ്കെടുത്തു.

Leave a Reply