
തിരൂർ : മാനവികത ഉയർത്തിപ്പിടിച്ച് യുദ്ധ ഭീകരതക്കെതിരെ പോരാടാൻ മനുഷ്യസ്നേഹികൾ ഒരുമിക്കണമെന്ന് ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ല തസ്കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കി മാറ്റുന്ന അമേരിക്കൻ ഇസ്രായേൽ ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങൾ പ്രതികരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ നിർവഹിക്കാനും സംഗമം ആഹ്വാനം ചെയ്തു.
കെ എൻ എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് സി പി ഉമർ സുല്ലമി സംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ഹബീബ് നീരോൽപാലം അധ്യക്ഷതവഹിച്ചു. കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ എ കെ അബ്ദുൽ ഹമീദ് മദനി, കെ എൻ എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി ടി ഇബ്രാഹിം അൻസാരി, എം ജി എം ജില്ലാ സെക്രട്ടറി ജസീറ ടീച്ചർ രണ്ടത്താണി, എം എസ് എം ജില്ലാ സെക്രട്ടറി റഷാദ് പറവണ്ണ, ഐ ജി എം ജില്ലാ സെക്രട്ടറി നുബ് ല അബ്ബാസ് എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന പഠന സെഷനിൽ എൻ എം അബ്ദുൽ ജലീൽ മാസ്റ്റർ, സി ടി ആയിഷ ടീച്ചർ, ഡോ കെ ടി അൻവർ സാദത്ത്, ഡോ ജാബിർ അമാനി, എം ടി മനാഫ് മാസ്റ്റർ, ഡോ സാബിർ നവാസ്, സഹീർ വെട്ടം, ഇ ഒ അബ്ദു നാസർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി നിയാസ് തെക്കരകത്ത്, ട്രഷറർ ആബിദ് റഹ്മാൻ താനാളൂർ, മൂസക്കുട്ടി മദനി കുഴിപ്പുറം, ഡോ സി മുഹമ്മദ് അൻസാരി, അബ്ദുൽ മജീദ് കുഴിപ്പുറം എന്നിവർ പ്രസംഗിച്ചു. യുദ്ധ ഭീകരതക്കെതിരെയുള്ള ഐക്യദാർഢ്യ പ്രതിജ്ഞക്ക് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി പി സുഹൈൽ സാബിർ നേതൃത്വം നൽകി. ഇഫ്താറോടുകൂടി അവസാനിച്ച സംഗമത്തിൽ 1500ലധികം ആളുകൾ പങ്കെടുത്തു.
Leave a Reply