തിരൂർ : ജില്ലാ വിഭജനവും നിലമ്പൂർ – നഞ്ചൻകോട് റെയിൽപാതയും ഉടൻ നടപ്പാക്കണമെന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ ജനങ്ങളുടെ ജീവന് ആരോഗ്യവകുപ്പ് യാതൊരു വിലയും കൽപിക്കാത്ത സമയത്താണ്, മന്ത്രി വീണാ ജോർജ് നാണിപ്പിക്കുന്ന തരത്തിൽ അഭിനയ കസർത്ത് നടത്തിയത്. യാതൊരു നിയന്ത്രണവുമില്ലാതെ ജീവൻ രക്ഷാ മരുന്നുകൾ പെട്ടിക്കടകളിൽ പോലും ലഭിക്കുന്ന സ്ഥിതിയാണ് സംസ്‌ഥാനത്തുള്ളത്. എൽഡിഎഫിൻ്റെ ദുർഭരണത്തിനെതിരെ സംസ്‌ഥാനമൊട്ടാകെ അടുത്ത തിരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്നും ജെഎസ്എസ് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി സി.എം.കെമുഹമ്മദ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ്റ് എം.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.ഹരിദാസ് സ്വാഗതം പറഞ്ഞു. സി.ഹംസ, കേശവദാസ് നടുവട്ടം, രമേശൻ ചെട്ടിപ്പടി, ബാബു അന്നാര, കെ.ഷാജി, മണിക്കുറുപ്പ് ഒഴൂർ, കെ.ഷാജി, പരമേശ്വരൻ കൊതവമ്മാട്ടിൽ, ലക്ഷ്‌മി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു ഹമീദ് അന്നാര നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.