വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മികവിൻ്റെ കേന്ദ്രം സ്ഥാപിക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അവതരിപ്പിച്ച നിർദ്ദേശത്തിനാണ് സിൻഡിക്കേറ്റ് അംഗീകാരം നൽകിയത്.ആഗോ ളതലത്തിൽ വളർന്നു വരുന്ന സാങ്കേതിക മുന്നേറ്റങ്ങൾ കണക്കിലെടുത്ത്, വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും ഗവേഷണ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.ഇതിൻ്റെ ഭാഗമായി അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ പഠനപ്രോഗ്രാമുകൾ സർവകലാശാല ആരംഭിക്കും.സർവകലാശാലയുടെ പുതിയ കെട്ടിട സമുച്ചയത്തിൽ ഈ സെൻ്ററിനായി പ്രത്യേക സൗകര്യങ്ങൾ നീക്കിവയ്ക്കും. ഇന്ത്യക്കകത്തും പുറ ത്തുമുള്ള എ.ഐ.മേഖലയിലെ പ്രമുഖ വിദഗ്ധരുമായി കൂടിയാലോചി ച്ചായിരിക്കും സെൻ്ററിൻ്റെ പ്രവർത്തന രൂപരേഖ തയ്യാറാക്കുകയെന്ന് വൈസ് ചാൻസലർ അറിയിച്ചു.ഉയർന്ന യോഗ്യതയുള്ള അധ്യാപകരെയും ലോകോത്തര നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളും ഇ വിടെ ഒരുക്കുന്നതാണ്.വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പി ക്കുന്നതിനും ഗവേഷണ മേഖലയിൽ സർവകലാശാലയുടെ സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തുന്നതിനും ഈ കേന്ദ്രം നിർണ്ണായക പങ്കുവഹിക്കുമെന്ന് വൈസ് ചാൻസലർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.