വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ആഫീസിൽ അദാലത്ത് മാർച്ച്11-ന്.ആധാരങ്ങളിൽ വില കുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്തതുമൂലം അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്ന കേസുകൾ 50 മുതൽ 75 ശ തമാനം വരെ ഇളവിൽ പണമടച്ച് തീർപ്പാക്കുന്നതിനായുള്ള സർക്കാറിന്റെ സെറ്റിൽമെന്റ്, കോം പൌണ്ടിങ്ങ് പദ്ധതികൾ മാർച്ച് 31 ന് അവസാനി ക്കും. ഈ പദ്ധതി പ്രകാരം തുക അടച്ച് നടപടികൾ അവസാനിപ്പിക്കുന്നതിനായി മാർച്ച് 11 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിൽ അദാലത്ത് നടത്തും. ആധാരങ്ങൾ അണ്ടർവാല്വേ ഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി രജിസ്ട്രേഷൻ വകുപ്പിൻ്റെ https://pearl.registration.kerala.gov.in/ എന്ന വെബ്സൈറ്റിൽ പരിശോധി ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ :9447105259,9656200044.

Leave a Reply

Your email address will not be published.