കാലിക്കറ്റ് സർവകലാശാലയിൽ ‘വെഞ്ചർ എക്സ് ദി എൻട്രപ്രണർ കോൺക്ലേവിൻ്റെ സമാപനം.

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലയിൽ ‘വെഞ്ചർ എക്സ് ദി എൻട്രപ്രണർ കോൺക്ലേവിന് സമാപനം.നൂതന ആശയം,സംരംഭകത്വം, വ്യവസായ-അക്കാദമിക് സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസമായി നടന്ന് വരുന്ന ‘വെഞ്ചർഎക്സ്-ദി എൻട്രപ്രണർ കോൺക്ലേവ് പാനൽ ചർച്ചയോട് കൂടി സമാപിച്ചു. വിവിധ വിഷയ ഗവേഷണ ആശയങ്ങളെ വിപണനയോഗ്യമായ സാങ്കേതികവിദ്യകളാക്കി മാറ്റുന്നതിനുള്ള ഒരു കൂട്ടായ വേദിയായിരുന്നു വെഞ്ചർഎക്സ്.ഐ.പി.ആർ സെൽ കോ-ഓർഡിനേറ്റർ പ്രൊഫ.എൻ എൻ ബിനിത, സി ഐ പി ഇ ടി ഐപി ടി കൊച്ചി ടെക്നിക്കൽ മാനേജരും അക്കാദമിക് മേധാവിയുമായ കെ.പി ഭുവന,പുത്രൻ അസോസിയേറ്റ്സ് ഐ പി അറ്റോർണി അഡ്വ. അനന്യ രഘു, കാർബൺ ആൻ്റ് വെയ്ൽചീഫ് ട്രാഷ് ഓഫീസർ സൂരജ് വർ മ്മ,സിൻഡിക്കേറ്റംഗം കാവുംമ്പായ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.