
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :വികസിത വിദേശ രാജ്യങ്ങള്‍ക്ക് തുല്യമായ പഠന സാഹചര്യം നിലവില്‍ വരാന്‍ ഉന്നത വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.ഉന്നത വിദ്യാഭ്യാസവു മായി ബന്ധപ്പെട്ട് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പ് സംഘ -ടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മള്‍ട്ടി ഡിസിപ്ലിനറി, ഇന്റര്‍ ഡിസിപ്ലനറി സാധ്യതകള്‍ ഇന്ത്യയില്‍ പരിമിതമാണ്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പഠനം നടത്തുന്നതിലൂടെ അവസരങ്ങള്‍ കുറയുകയാണെന്നും ഉന്നത വിദ്യാഭ്യാസം വിപുലമാക്കാന്‍ ഇത്തരം നിയന്ത്രങ്ങള്‍ ഒഴിവാക്കണമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.ചടങ്ങില്‍ എജ്യു -ക്കേഷന്‍ പഠനവകുപ്പ് മേധാവി ഡോ. എ. ഹമീദ് അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ.പി. സുനോജ് കുമാര്‍, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.അബ്ദുള്‍ഗഫൂര്‍, ഡോ. ജി. മനോജ് പ്രവീണ്‍, യുകെയിലെ വാര്‍വിക് സര്‍വകലാശാലാ പ്രൊഫസര്‍ എമിലി ഹെന്‍ഡേഴ്‌സണ്‍, ഗുവാഹട്ടി സര്‍വകലാശാലാ പ്രൊഫസര്‍ ബൊര്‍നാലി ബോറ, സിന്‍ഡിക്കേറ്റംഗം ഡോ.ടി.വസുമതി തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply