കുഞ്ഞിരാമന്‍ വൈദ്യരുടെ പേരിലുള്ള എന്‍ഡോവ്‌മെന്റ് പുരസ്കാരത്തിന്റെ സർട്ടിഫിക്കറ്റ് മൈസൂന്‍ സൈഫുദ്ധീന് വൈസ് ചാന്‍സലര്‍ ഡോ. പി.രവീന്ദ്രൻ സമ്മാനിക്കുന്നു.

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:പരേതനായ വിഖ്യാത നിയമജ്ഞന്‍ കുഞ്ഞിരാമന്‍ വൈദ്യരു ടെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ മകനും റിട്ട. ചീഫ് സെക്രട്ടറിയുമായ ഇ.കെ. ഭരത് ഭൂഷണ്‍ ഏര്‍പ്പെടുത്തിയ എൻഡോവ്‌മെന്റ് സ്വര്‍ണമെഡല്‍ മൈസൂന്‍ സൈഫുദ്ധീന് സമ്മാനിച്ചു. തൃശ്ശൂരിലെ അമ്പൂക്കന്‍ ഇട്ടൂപ്പ് സ്മാരക ലോകോളേജിലെ അഞ്ചുവര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് വിദ്യാര്‍ഥിനിയായിരുന്ന മൈസൂന്‍ 2024-25 വര്‍ഷത്തെ റാങ്ക് ജേതാവാണ്. സ്വര്‍ണമെഡൽ ഇ. കെ. ഭരത് ഭൂഷണും സർട്ടിഫിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനും കൈമാറി രജിസ്ട്രാര്‍ ഡോ.ഡിനോജ് സെബാ സ്റ്റ്യൻ,സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ.എല്‍. ജി.ലിജീഷ്, അഡ്വ. എം. ബി. ഫൈസല്‍, ഡോ. പി. റഷീദ് അഹമ്മദ്, ടി.ജെ. മാര്‍ട്ടിന്‍, എ.കെ. അനുരാജ്, സി.പി. ഹംസ, പി. മധു, അമ്പൂക്കന്‍ ഇട്ടൂപ്പ് സ്മാരക ലോ കോളേജ് പ്രിൻസിപ്പല്‍ ആശ മറിയം, സര്‍വകലാശാലാ നിയമപഠനവകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ കെ. മുസമ്മില്‍ അമീന്‍, വിദ്യാര്‍ഥിക്ഷേമവിഭാഗം ഡീന്‍ ഡോ.സി. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.