​ആലത്തിയൂർ: ക്യാമ്പസിലെ അവസാന ദിനം ആഘോഷമാക്കാൻ കരുതിവെച്ച തുകയിൽ നിന്ന് വലിയൊരു പങ്ക് സഹപാഠിയുടെ വീട് നിർമ്മാണത്തിനായി നൽകി മാതൃകയായിരിക്കുകയാണ് കെ എച്ച് എം എച്ച് എസ് എസിലെ 2024-25 പ്ലസ് ടു വിദ്യാർത്ഥികൾ.

തങ്ങളുടെ യാത്രയയപ്പ് വേള ആഘോഷമാക്കുന്നതിന് പകരം കഷ്ടത അനുഭവിക്കുന്ന ഒരു സഹപാഠിക്ക് കൈത്താങ്ങാവാനാണ് ഈ കൂട്ടുകാർ തീരുമാനിച്ചത്.
​വർഷങ്ങളോളം കൂടെപ്പഠിച്ച സുഹൃത്ത് അടച്ചുറപ്പുള്ള ഒരു വീടില്ലാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ആഘോഷങ്ങൾക്കായി മാറ്റിവെച്ച വലിയൊരു തുക ഇവർ വീട് നിർമ്മാണ ഫണ്ടിലേക്ക് കൈമാറി.

​സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് വിദ്യാർത്ഥി പ്രതിനിധികൾ, പ്രിൻസിപ്പാൾ സോണിയ സി വേലായുധൻ, പ്രധാനാധ്യാപിക ബിന്ദു എന്നിവർ ചേർന്ന് പി ടി എ പ്രസിഡണ്ട് ടി.എൻ ഷാജിക്ക് മറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാനിധ്യത്തിൽ തുക കൈമാറി.
ആഡംബരങ്ങൾക്കും അനാവശ്യ ആഘോഷങ്ങൾക്കും പിന്നാലെ പോകുന്ന പുതുതലമുറയ്ക്ക് വലിയൊരു പാഠമാണ് ആഘോഷങ്ങൾക്കൊപ്പം സഹപാടി സ്നേഹവും കാണിച്ച ഈ വിദ്യാർത്ഥികൾ നൽകുന്നത്.

Leave a Reply

Your email address will not be published.