
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:സ്വാശ്രയ കോളേജ് അധ്യാപകരുടെ യോഗ്യത ഗവർണ്ണറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെ ട്ടു.കേരള ഗവർണർ വൈസ് ചാൻസലർമാർ മുഖേന നൽകിയ ഉത്തരവിലാണ് സ്വാശ്രയ കോളേജുക ളിലെ പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലിക്ക് ഭീഷണിയാകു ന്ന നിർദ്ദേശം. കേരളത്തിലെ നെറ്റ് /പി എച്ച് ഡി യോഗ്യതയുള്ള അധ്യാകരുടെ കുറവ് പ്രത്യേകിച്ച് അഡ്വാൻസ്ഡ് കോ ഴ്‌സുകളിൽ അസോസിയേഷൻ എടുത്തുകാണിക്കുന്നു.കൂടാതെ വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകർക്ക് സംരക്ഷണം നൽകണമെന്നും, അടുത്ത കാലത്തായി നിയമനം നേടിയവർക്ക് യു ജി സി യോഗ്യതകൾ നേടുന്നതിന് ആവശ്യമായ സമയം അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഗവർണറും സർക്കാറും അടിയന്തര നടപടി സ്വീകരിക്കണാമെന്നും, അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളു മായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിഷയത്തിൽ യൂണിവേഴ്സിറ്റി ഇടപെടണമെന്നാവശ്യപ്പെട്ട് സ്വാശ്രയ അധ്യാപക കൂട്ടായ്മ കാലിക്കറ്റ് യൂണിവേ ഴ്സിറ്റി വൈസ്. ചാൻസലർ ഡോ. പി രവീന്ദ്രന് നിവേദനവും നൽകി.
Leave a Reply