വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:ട്രൈബൽ ഫോക് പെർ ഫോമൻസ് സെമിനാറിന് കാലിക്കറ്റ് സർവ്വകലാശാലയിൽ തുടക്കമായി.കാലിക്കറ്റ് സർവ്വകലാശാല യുനസ്ക്കോെ ചെയർ ഐസി എച്ച്എസ് ഡി യും സ്കൂൾ ഓഫ് ഫോക് ലോർ സ്റ്റഡീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.കേരളത്തിലെ ഗോത്രവിഭാഗങ്ങളടെ പ്രകടന കലകളെ അടിസ്ഥാനമാക്കിയുള്ള രണ്ടു ദിവസത്തെ സെമിനാറിനാണ് തുടക്കമായത്.

സെമിനാർ ഐസിസി എൻ സെക്രട്ടറി ജനറൽ ഡോ: വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവ്വകലാശാല സിണ്ടിക്കേറ്റ് മെമ്പർമാരായ ഡോ:കാവുംമ്പായി ബാലക്യഷ്ണൻ, അഡ്വ. പി കെ കലീമുദ്ദിൻ എന്നിവർ മുഖ്യാഥിതികളായി. പ്രൊഫസർ പുഷ്പലത, ഐ സി എച്ച് എസ് ഡി അധ്യക്ഷ, ഡോ.ജിഷ സി കെ വകുപ്പധ്യക്ഷ ഫോക് ലോർ പഠന വകുപ്പ്,സിനീഷ് വേലിക്കുനി അസി പ്രൊഫസർ സ്കൂൾ ഓഫ് ഫോക് ലോർ സ്റ്റഡീസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു തുടർന്ന് വിവിധ ആക്കാദമിക് സെഷനുകളിൽ പേപ്പറുകൾ അവതരിപ്പിച്ചു രാത്രിയിൽ വിവിധ ഗോത്ര കൂട്ടായ്മകൾ അവതരിപ്പിക്കുന്ന മംഗലം കളി, മലൈ ആട്ടം, വട്ടക്കളി എന്നിവ അരങ്ങേറി.

Leave a Reply

Your email address will not be published.