
വിഷൻ 2030
താനൂർ ബ്ലോക്ക് പഞ്ചായത്ത്
വികസന സെമിനാർ സംഘടിപ്പിച്ചു.
താനൂർ: കൃഷിക്കും ആരോഗ്യത്തിനും പ്രഥമ പരിഗണന നൽകി വിഷൻ 2030 താനൂർ ബ്ലോക്ക് പഞ്ചായത്ത്
വാർഷിക പദ്ധതി
വികസന സെമിനാർ
സംഘടിപ്പിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രറൻസ് ഹാളിൽ നടന്ന സെമിനാറിൽ ത്രിതല
പഞ്ചായത്ത് ജനപ്രതിനിധികൾ,
ഉദ്യോഗസ്ഥർ,
സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത്
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി ഉദ്ഘാടനം
ചെയ്തു. ത്രിതല പഞ്ചായത്തുകൾ
പദ്ധതികൾ തയ്യാറാക്കുമ്പോൾ
ജനക്ഷേമകരമായ
മാതൃകാ പദ്ധതികൾക്ക് പ്രാമുഖ്യം നൽകണമെന്ന്
അവർ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് നെസ്റിൻ മണ്ണിങ്ങൽ
പദ്ധതി രേഖ പ്രകാശനം ചെയ്തു.
ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി ഇസ്മായിൽ വാർഷിക പദ്ധതി വിശദികരണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ
അലി അഷറഫ്
സൈതലവി തൊട്ടിയിൽ
ഡോ. ഷഹന നിഷാദ്
ജോ.ബി ഡി ഒ എസ് നിഷാദ്
ആസൂത്രണ സമിതി അംഗങ്ങളായ ഒ രാജൻ, മുജീബ് താനാളൂർ
വി കെ എ ജലീൽ
എന്നിവർ സംസാരിച്ചു

Leave a Reply