
താനാളൂർ: ‘ ഇസ്സത്താണ് ഇസ് ലാം വീണ്ടെടുപ്പാണ് റമദാൻ’ എന്ന തലകെട്ടിൽ ജമാഅത്തെ ഇസ് ലാമി താനാളൂർ ഏരിയ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം
ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്ലാമി തിരൂർ ഏരിയ പ്രസി: ഹംസ ഉമരി ഉദ്ഘാടനം ചെയ്തു, ജമാഅത്തെ ഇസ് ലാമി താനാളൂർ ഏരിയാ പ്രസി: പി.ടി.മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇത്തിഹാദുൽ ഉലമ സംസ്ഥാന സെക്രട്ടറി വി.പി.ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി.ഹൃദയം തൊടുന്ന ഖുർആൻ എന്ന വിഷയത്തിൽ ഹാഫിള് ആദിൽ അമാൻ പ്രഭാഷണം നടത്തി.
IPH പുറത്തിറക്കിയ THEQuran’s Timeless Stories of Gaidance എന്ന പുസ്തകത്തിൻ്റെ രചയിതാവ് എഞ്ചിനീയർ അബ്ദുൽ മലിഖിനേയും, ഖുർആൻ ഹാഫിളായ മുഹമ്മദ് അലെൻ ബിൻ ആഷിഖ്, മുഹമ്മദ് ജാസിൽ.വി, നിഷാൽ മുഹമ്മദ്.സി, മുഹമ്മദ് നിഹാൽ, ആയിഷ ബിൻത് ഷഹീൻ എന്നീ വിദ്യാർത്ഥികളേയും സമ്മേളനം ആദരിച്ചു.
കെ.എം.അഷ്റഫ് , ഇബ്രാഹിം പറന്നൂർ, പി.എം.ഹമീദ്, മൂസകുട്ടി മങ്ങാട്ടിൽ, സി.പി.ഫാത്തിമ, ഖാജ ഷറഫുദ്ധീൻ, ആദില ഖാജ , വി.പി.ഇസ്ഹാഖ്, അബ്ദുൽ ഗഫൂർ .എം, അഷ്റഫ് ഉണ്ണിയാൽ, കെ.എം.ഹമീദ്, വി.വി.കെ.ഫിജാസ്, എം.കെ.ഷാദിൽ എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി ഏരിയാ സെക്രട്ടറി ജാബിർ മാടമ്പാട്ട് സ്വാഗതവും, ജനറൽ കൺവീനർ സിദ്ധീഖുൽ അക്ബർ നന്ദിയും പറഞ്ഞു. ഹാഫിള് ഇഹ്സാൻ മുഹമ്മദ് .ടി.പി ഖിറാഅത്ത് നടത്തി.
Leave a Reply