കൈത്തക്കര: കുത്ത് കല്ല് ഭാഗങ്ങളിൽ ശനിയാഴ്ച 12.45 ന് പെയ്ത വേനൽമഴയിൽ പഞ്ഞിവിതറിയതുപോലെ പത കണ്ടതായി നാട്ടുകാർ പറയുന്നു. ടെറസ് വീടുകൾക്ക് മുകളിൽ നിന്നും താഴേക്കൊഴുകിയ വെള്ളത്തിലും പതയുണ്ടായിരുന്നത്രെ.ഇത്രയും കാലമില്ലാതിരുന്ന ഈ അത്ഭുത പ്രതിഭാസം എന്താണെന്ന് മനസ്സിലാകാത്തതിൽ ജനത്തിന് ആശങ്കയുണ്ട്. മഴ മാറിനിലത്ത് വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമാവുകയും ചെയ്തെന്ന് ജനങ്ങൾ പറയുന്നു.

Leave a Reply

Your email address will not be published.