തിരൂർ :തിരൂരിലെ തെക്കൻ അന്നാരയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
ഭിന്നശേഷിക്കാരുടെ പുനരധിവാസകേന്ദ്രമായ യൂണിറ്റിക്ക് സ്വന്തം കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് 2026 ഫെബ്രുവരിന് 16 തിങ്കളാഴ്‌ച കാലത്ത് 10 മണിക്ക് ആലത്തിയൂർ പഞ്ഞൻപടിയിൽ തുടക്കം കുറിച്ചു. നാടിന്റെ ഏറെ നാളത്തെ സ്വപ്നമായ കെട്ടിട നിർമ്മാണത്തിന്
ആശ്രയകേന്ദ്രത്തിലെ കുട്ടികളുടെ രക്ഷിതാകളായ ഉണ്ണികൃഷ്ണൻ കുഞ്ഞുമൊയ്‌ദീൻ എന്നിവർ ചേർന്നാണ് പ്രവർത്തി ഉദ്ഘടനം നിർവഹിച്ചത്.

തിരൂർ തേക്കനന്നാരയിൽ കഴിഞ്ഞ 8 വർഷമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സാധാരണ വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഉൾപ്പെടാൻ കഴിയാത്ത ഒരായുസ് മുഴുവൻവീടുകളിൽ
ഒതുങ്ങിപ്പോകേണ്ടി വരുന്ന
ബുദ്ധിപരമായി പരിമിതികളുള്ള കുട്ടികളെ ചേർത്തുനിർത്തി, അവർക്കു ജീവിതനൈപുണ്യങ്ങളും തൊഴിൽപരമായ കഴിവുകളും പരിശീലിപ്പിച്ച് സ്വയംപര്യാപ്തരാകാൻ സഹായിക്കുക എന്നതാണ് യൂണിറ്റിഹബ്ബിന്റെ മുഖ്യ ദൗത്യം.

ദൈനംദിന ജീവിതനൈപുണ്യങ്ങൾ, തൊഴിൽപരിശീലനം, സാമൂഹിക ഇടപെടലുകൾ, ആത്മവിശ്വാസ വികസനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കുട്ടികളുടെ സമഗ്രവികസനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഓരോ കുട്ടിയുടെയും കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ്, വ്യക്തിഗത പരിചരണവും പരിശീലനവും നൽകിയാണ് യൂണിറ്റി ഒക്യുപേഷണൽ ഹബ് മുന്നോട്ട് പോകുന്നത്.

ഈ സേവനങ്ങൾ കാര്യക്ഷമമായി
തുടർന്നുകൊണ്ടുപോകുന്നതിനായി പരിശീലന സാമഗ്രികൾ, തെറാപ്പി ഉപകരണങ്ങൾ, ഭക്ഷണം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി – നിരന്തരമായ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. പരിമിതമായ വരുമാനവും കുടുംബപശ്ചാത്തലവും ഉള്ള കുട്ടികൾക്ക് സേവനം സൗജന്യമായോ കുറഞ്ഞ ചിലവിലോ നൽകുന്നതിനാൽ, സ്നേഹപൂർവമായ സഹായവും സംഭാവനകളും ഈ സ്ഥാപനത്തിന്റെ നിലനിൽപ്പിനും വികസനത്തിനും അത്യന്താപേക്ഷിതമാണ്. ഉദാരമതികളും മനുഷ്യസ്നേഹികളുമായ മുഴുവൻ ആളുകളും നിങ്ങളുടെ കഴിവിനനുസരിച്ചുള്ള സാമ്പത്തിക സഹായം, മാസാന്ത സംഭാവന, സ്പോൺസർഷിപ്പ്. എന്നിവയും യൂണിറ്റി ഒക്യുപേഷണൽ ഹബ്ബിന് നൽകി പിന്തുണക്കണമെന്നും ഭാരവാഹികൾ അറിയിച്ചു

contact num :
+91 94474 17272,
9497490453

Leave a Reply

Your email address will not be published.