
തിരൂർ: വിശുദ്ധ ഖുർആൻ പഠനത്തിലൂടെയും പാരായണത്തിലൂടെയും ജനഹൃദയങ്ങളിൽ അത്ഭുതകരമായ പരിവർത്തനങ്ങൾക്ക് കാരണമാകുന്നതിന് ഇസ്ലാമിൻ്റെ തുടക്കം മുതൽ ചരിത്രപരമായ തെളിവുകൾ ഉണ്ടെന്നും ഇന്നും അത് തുടർന്ന് കൊണ്ടിരിക്കുകയാണെന്നും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. തിരൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
വിശുദ്ധ ഖുർആൻ സദസ്സ് ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ തിരൂർ സാംസ്കാരിക വേദി പ്രസിഡന്റ് കൂടിയായ എം. എ റഫീഖ് അധ്യക്ഷത വഹിച്ചു.
പ്രഗത്ഭ പ്രഭാഷകനും മോട്ടിവേറ്ററുമായ ഡോ. സുലൈമാൻ മേൽപ്പത്തൂർ ഖുർആൻ വിചിന്തന പ്രഭാഷണം നിർവഹിച്ചു.
കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ വെട്ടം നാടിന്റെ മഹനീയ നേതൃത്വവും ഗുരുനാഥനുമായിരുന്ന വെട്ടം പി. കെ ബാപ്പു മുസ്‌ലിയാർ അനുസ്മരണ ഭാഷണം നിർവഹിച്ചു. എ. പി അസ്‌ലം ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി ചെയർമാൻ എ. പി അബ്ദുസ്സമദ്,
മുൻ പി.ആർ.ഡി അഡീഷണൽ ഡയറക്ടർ പി.എ റഷീദ്, പി പി അബ്ദുറഹിമാൻ , ഇ.കെ മുഹ്തസിം ബില്ലാഹ് , കെ എം നൗഫൽ , പി എ റസാഖ് , നൗഷാദ് അന്നാര , കരീം വെട്ടം, നിസാർ പൂക്കയിൽ , കെ.കെ അൻവർ , തെയ്യമ്പാടി കുഞ്ഞിപ്പ , പി കെ ജബ്ബാർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ഇത്തവണത്തെ സദസ്സിൽ ഈ വർഷത്തെ എപി അസ്ലം ഹോളി ഖുർആൻ അവാർഡ് ജേതാവ് ഹാഫിള് സഹൽ നജ്മി കുട്ടിലങ്ങാടിയെയും കുടുംബത്തെയും ഉപഹാരം നൽകി ആദരിച്ചു . ഖാരിഅ് സക്കറിയ നജ്മി , മിസ്അബ് എം. കെ കൊടുവള്ളി, തിരൂർ
ഐ.പി അഹമ്മദ് കുട്ടി മാസ്റ്റർ
സ്മാരക ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നുള്ള ഹാഫിള് മുഹമ്മദ് ഫർഹാൻ, കോട്ടയം അബ്റാർ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കിയ ഹാഫിള് മുഹമ്മദ് അഫാൻ , ഹാഫിദ് സാബിത്ത് നദ്‌വി എന്നീ പ്രശസ്തരായ ഖാരിഉകൾ വിശുദ്ധ ഖുർആൻ വിവിധ ശൈലികളിൽ പാരായണം ചെയ്തു. ഖുർആൻ അവതരണത്തിന് സാക്ഷിയായ വൃത വിശുദ്ധിയുടെ മാസമായ റമദാൻ മാസം സമാഗതമാകുന്നതിൻ്റെ തൊട്ടു മുമ്പായി സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ സദസ് ജന ഹൃദയങ്ങളിൽ ഖുർആനിക വെളിച്ചം പ്രസരിപ്പിച്ചു.
Leave a Reply