കെ .എൻ. എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല സമിതി സംഘടിപ്പിച്ച സ്നേഹസ്മിതം മത്സരത്തിലെ വിജയികൾക്ക് ടി.വി. റംഷീദ ടീച്ചർ ഉപഹാരങ്ങൾ വിതരണം ചെയ്യുന്നു.

തലക്കാട് : “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ.എൻ. എം മർകസുദ്ദഅവ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി
തെക്കൻ കുറ്റൂർ മേഖല സമിതി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. കുറ്റൂർ ഐ.ഇ.സി ഹാളിൽ നടന്ന സ്നേഹ സ്മിതം ഫാമിലി സംഗമം ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. യാത്രാനുഭവങ്ങൾ, പേഴ്സണൽ ടെസ്റ്റ്,വിസ്മരിക്കാൻ കഴിയാത്ത ജീവിതാനുഭവങ്ങൾ, കുടുംബങ്ങളുടെ കൾച്ചറൽ ഇവൻ്റ്, വെളിച്ചം ക്വിസ് എന്നീ മത്സരങ്ങളിലെ വിജയികൾക്ക് ടി .വി. റംഷീദ ടീച്ചർ ഉപഹാരങ്ങൾ വിതരണം ചെയ്തു. മൂസ ആയപ്പള്ളി അധ്യഷനായി. ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. എം.അബ്ദു റഹിമാൻ, ഷംസുദ്ധീൻ അല്ലൂർ, ബീരാൻ പാരിക്കാട്ട്, കെ. സൈനബ, ആരിഫ മൂഴിക്കൽ, സി.പി ജാനിഷ, കെ. മുൻദിർ ,കെ. റഹീല, പി. സക്കീന പ്രസംഗിച്ചു.റമളാനിലൂടെ റയ്യാനിലേക്ക് കാമ്പയിൻ്റെ ഭാഗമായി നടത്തിയ അഹ്‌ലൻ റമളാൻ പരിപാടിയിൽ ഷിഹാബ് കാളാട് വിഷയം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.