
തിരൂർ :ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെ വിപുലീകരിച്ച ഓർത്തോ പ്ലസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ തിരൂർ ഓടും IMCH മിനി മാരത്തോൺ എഡിഷൻ 5 സംഘടിപ്പിച്ചു.
മാരത്തോൺ ബഹു.കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു .
കേരളത്തിൻ്റെ കായികക്ഷമത വർധിപ്പിക്കാനുള്ള വിവിധ പരിപാടികൾ കേരളസർക്കാർ കായിക വകുപ്പ് നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.ആശുപത്രി ചെയർമാൻ എ.ശിവദാസൻ അധ്യക്ഷത വഹിച്ചു.തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ,തിരൂർ സബ് ഇൻസ്പെക്ടർ വിശാഖ് കെ വിശ്വൻ ആശുപത്രി ഡയറക്ടർ ബോർഡ് മെമ്പർ പി.ടി നാരായണൻ ഡോ.സുബ്രഹ്മണ്യ രാജ് എന്നിവർ സംസാരിച്ചു.
വിവിധ സംഘടനകൾ,വ്യക്തികൾ, ക്ലബ്ബുകൾ, വിദ്യാർത്ഥികൾ,യുവാക്കൾ,ട്രോമാകെയർ വിഭാഗം അത്ലറ്റുകൾ തുടങ്ങീ സമൂഹത്തിലെ വിവിധ തലങ്ങളിൽ ഉള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് മാരത്തോൺ സംഘടിപ്പിച്ചത്.
തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ നടന്ന ഹെൽത്ത് കോംപിറ്റീഷനിൽ കാർത്തിക് കൃഷ്ണ വിജയിച്ചു, IMCH ഫിസിയോ കെയറിന്റെ നേതൃത്വത്തിൽ സൂംബ ഡാൻസും,ഹർഷ കെ ,പി.കെ മുഹമ്മദ് സാദിൽ,ശ്രീരാഗ് വി.പി എന്നിവരുടെ ശരീര സൗന്ദര്യ പ്രദർശനവും ഡി.ജെ യും അരങ്ങേറി.
വിവിധ ആരോഗ്യ സന്ദേശങ്ങൾ ഉയർത്തി കൊണ്ട് നടത്തിയ മരത്തോണിൽ 3000 ത്തോളം അതലറ്റുകൾ പങ്കെടുത്തു.മാരത്തോൺ 7 കിലോമീറ്റർ പൂർത്തീകരിച്ച് ആലത്തിയൂരിൽ സമാപിച്ചു.
വിവിധ ആരോഗ്യ സന്ദേശങ്ങൾ ഉയർത്തികൊണ്ട് അഞ്ചാം തവണയാണ് ആശുപത്രി മാരത്തോൺ സംഘടിപ്പിക്കുന്നത് .
മരത്തോണിൽ സന്ദീപ് വയനാട് ഒന്നാംസ്ഥാനവും,നബീൽ സാഹി രണ്ടാംസ്ഥാനവും,മഹാരാഷ്ട്ര സ്വദേശി,അനിഗിത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വനിതകളിൽ രഞ്ജിത പാലക്കാട് ഒന്നാം സ്ഥാനം നേടി സൈക്കിൾ കരസ്ഥമാക്കി.
8 വയസ്സുള്ള റാസിൻ ,മൻഹ എന്നിവരാണ് കുട്ടികളിൽ ആദ്യ സ്ഥാനങ്ങൾക്ക് അർഹരായത്.
ആദ്യം പൂർത്തീകരിച്ച 10 പേർക്ക് 1000 രൂപ ക്യാഷ് പ്രൈസും ,ആദ്യമെത്തിയ 150 അത്ലറ്റുകൾക്ക് മെഡലുകളും സമ്മാനായി നൽകി.
സമാപന ചടങ്ങിൽ ആശുപത്രി ചെയർമാൻ എ.ശിവദാസൻ അധ്യക്ഷത വഹിച്ചു.തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് പൂളക്കൽ ,തിരൂർ റീജിയണൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സതീഷ്,പി.മുനീർ,ഡോ.നവീൻ ബഷീർ,ഡോ.രതീഷ്,അഡിഷണൽ വർക്കിങ് ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ബെൽറ്റി സെബാസ്റ്റ്യൻ,ഷാജിർ ആലത്തിയൂർ എന്നിവർ സമ്മാനദാനം നൽകി.പി.സുമിത്ത് സ്വാഗതവും മാനേജിങ് ഡയറക്ടർ ശുഐബ് അലി നന്ദിയും പറഞ്ഞു.
Leave a Reply