തിരൂർ :തിരൂർ മുനിസിപ്പാലിറ്റിയിലെ പൂങ്ങോട്ടുകുളം ജംഗ്ഷൻ – മുതൽ അനുഗ്രഹ തിയേറ്റർ വഴി തൃക്കണ്ടിയൂർ ഭാഗത്തേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗികൾ യാത്ര ചെയ്യുന്ന ഒരു പ്രധാന റോഡാണ്. ബി.പി. അങ്ങാടി , പച്ചാട്ടിരി, പറവണ്ണ ഈ ഭാഗത്ത് നിന്ന് വരുന്നവർ ജില്ലാ ആശുപത്രിയിലേക്കും മിനി സിവിൽ സ്റ്റേഷനിലേക്കും തൃക്കണ്ടിയൂർ ക്ഷേത്രത്തിലേക്കും മറ്റും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വലിയ പ്രയാസമാണ് ഈ റോഡിന്റെ ഇന്നത്തെ അവസ്ഥ കാരണം ഉണ്ടാകുന്നത്. അത് കൊണ്ട് ഉത്തരവാദിത്വപെട്ടവരും വേണ്ടപ്പെട്ട അധികാരികളും ഈ റോഡിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാര്യം അറിയിച്ചു കൊള്ളുന്നു. ജനങ്ങളുടെ പൊതു പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗങ്ങളിൽ നിന്ന് അനുകൂല നടപടികൾ പ്രതീക്ഷിച്ച്‌കൊണ്ട്.

സവിനയം
MK. അബ്ദുഷുക്കൂർ
പറവണ്ണ

Leave a Reply

Your email address will not be published.