കോഴിക്കോട്: പശ്ചിമേഷ്യയുടെ ചരിത്രവും വർത്തമാനവും സംബന്ധിച്ച് ടി കെ ഹാരിസ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ഒലീവിലകളും എണ്ണപ്പാടങ്ങളും എന്ന പുസ്തകം വെള്ളിയാഴ്ച വൈകിട്ട് പ്രകാശനം ചെയ്യപ്പെട്ടു.

വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ വി മുസഫർ അഹമ്മദ് പുസ്തകം ദേശാഭിമാനി വാരികയുടെ മുൻ എഡിറ്റർ സിദ്ധാർത്ഥൻ പരുത്തിക്കാടിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

പുസ്തകം എഡിറ്റ് ചെയ്ത എൻ പി ചെക്കുട്ടി പുസ്തക പരിചയം നടത്തി. മുസഫർ അഹമ്മദ്, ഡോ. പികെ പോക്കർ, സിദ്ധാർത്ഥൻ പരുത്തിക്കാട്, സച്ചിൻ ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. കേ എസ് ഹരിഹരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസാധകരായ റെഡ് ഇങ്ക് ബുക്സിൻ്റെ പികെ പ്രകാശൻ സ്വാഗതം പറഞ്ഞു.

പുസ്തകം ഓൺലൈനായി 350 രൂപയ്ക്ക് ലഭ്യമാകുമെന്ന് പ്രസാധകർ അറിയിച്ചു.

Leave a Reply

Your email address will not be published.