
തിരൂർ. സൗത്ത് അന്നാര മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ മദ്രസപൂർവ വിദ്യാർത്ഥി സംഘം റംസാൻ മുന്നൊരുക്ക പ്രഭാഷണവും സ്വലാത്ത് വാർഷികവും സംഘടിപ്പിച്ചു.
പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡണ്ട് പി.കെ. കെ. തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
നവാസ് മന്നാനി പനവൂർ റംസാൻ പ്രഭാഷണം നടത്തി.ഖത്തീബ് മുഫ് ലിഹ് ഫൈസി അൽ ഹൈതമി, വി.പി. സൈതലവിഹാജി, സൈനുൽ ആബിദ് ഹുദവി ചേകനൂർ, മുനിസിപ്പൽ കൗൺസിലർ റിഷാദ് വെളിയമ്പാട്ട്, ഹുസൈൻ കണ്ടം ചിറ,സയ്യിദ് പൂക്കോയതങ്ങൾ, അഷറഫ് മുസ്ല്യാർ, സയ്യിദ് സാദിഖ് തങ്ങൾ, അലി വെള്ളത്താഴത്ത്, നൗഷാദ് എം.പി, ജൂനൈദ് എം, ജാനിഷ് എം, പ്രസംഗിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് ദുആ സമ്മേളനത്തിന് നേതൃത്വം നൽകി.
Leave a Reply