
നിറമരുതൂർ:വള്ളിക്കാഞ്ഞിരം എ എം എൽ പി സ്കൂൾ 96 ആം വാർഷികം ആഘോഷിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രേമ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി .കുമാരൻ അധ്യക്ഷത വഹിച്ചു. കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പോളാട്ട് നാസർ സമ്മാനങ്ങൾ വിതരണം ചെയ്തു. താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ , നിറമരുതൂർ പഞ്ചായത്ത് അംഗങ്ങളായ ഷമാ ഹാരിസ് ,സിഎംടി ഫൈസൽ, ടി .ഹസ്സൻ ,അസ്ഹറുദ്ദീൻ അനിൽ ,പിടിഎ പ്രസിഡണ്ട് കെ. പരമേശ്വരൻ, മുൻ പിടിഎ പ്രസിഡണ്ട് ഷാജി കല്ലേരി ,പി ,പി. അബ്ദുറഹ്മാൻ ,കെ .പി . ഒ. റഹ്മത്തുള്ള. കെ .എം . നൗഫൽ, എം മൂസക്കുട്ടി ,മുഹമ്മദ് ജാസിം, ഹെഡ് മാസ്റ്റർ കെ.മുഹമ്മദ് ഫിറോസ്.പി. വി.ഹുസൈൻ എന്നിവർ സംസാരിച്ചു. സ്കൂളിലെ പൂർവ്വ അധ്യാപകരായ അബൂബക്കർ, റംല എന്നിവരെ ചടങ്ങിൽ ആദരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Leave a Reply