മലപ്പുറം: ജില്ലയിലെ റെന്ററിംഗ് പ്ലാന്റ് ഉടമകളുടെ ചൂഷണത്തില്‍ നിന്ന് ചിക്കന്‍ വ്യാപാരികളെ മോചിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് റീട്ടേയില്‍ ചിക്കന്‍ മര്‍ച്ചന്റ്‌സ് കേരള ജില്ലാ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റെന്ററിംഗ് പ്ലാന്റുടമകള്‍ മാഫിയകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കോഴിമാലിന്യത്തിന് കൃത്രിമ ക്ഷാമമുണ്ടക്കിയും പ്ലാന്റുകള്‍ ഏകപക്ഷീയമായി അടച്ചിട്ടും ചിക്കന്‍ വ്യാപാരികളെ ബുദ്ധിമൂട്ടിലാക്കി മാലിന്യ ശേഖരണത്തിന് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നു. കോഴിമാലിന്യ ശേഖരണത്തില്‍ ഇവര്‍ ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുന്നു. ഇതിനെ എതിര്‍ക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും
ഒരു കിലോ കോഴി മാലിന്യത്തിന് 5 രൂപയെന്ന സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് നിലനില്‍ക്കെ, യാതൊരു മാനദണ്ഡവുമില്ലാതെ അത് ഏഴും പത്തും രൂപയാക്കി ഈടാക്കുന്നു. കോഴിക്കടകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ റെന്ററിംഗ് പ്ലാന്റുകളുടെ കരാപത്രം വേണമെന്ന് പറഞ്ഞ് ചിക്കന്‍ വ്യപാരികളെ സമ്മര്‍ദത്തിലാക്കുകയാണ്.നിവൃത്തിയില്ലാതെ കരാര്‍ പത്രത്തില്‍ ഒപ്പുവെക്കുകയും ചിക്കന്‍ വ്യാപാരികള്‍ കടക്കെണിയിലാവുകയും ചെയ്യുന്നതായി അവര്‍ പറഞ്ഞു.

ലൈസന്‍സ് എടുക്കുന്നതിന് ചിക്കന്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണം. ഹൈക്കോടതി വിധി അനുവദിക്കുന്ന ആനുകൂല്യം ഉപയോഗിച്ച് വ്യാപാരികളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ മാലിന്യം ശേഖരിക്കുന്ന പാലക്കാട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ പ്ലാന്റുകളുമായി സഹകരിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിതായി അവര്‍ അറിയിച്ചു.. ഇതിനെ തടയാന്‍ ശ്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അവര്‍ മുന്നറിപ്പ് നല്‍കി.
ജില്ലാ പ്രസിഡന്റ് നൂറുദ്ധീന്‍ ഹാജി കാരത്തൂര്‍, വൈസ് പ്രസിഡന്റ് ബദറുദ്ദീന്‍ പകര ,ജില്ലാ സെക്രട്ടറി മഹ്‌റൂഫ് തിരൂര്‍, ജോയിന്റ് ,സെക്രട്ടറി മുജീബ് റഹ്മാന്‍ ഒതുക്കുങ്ങല്‍, റസാഖ് തിരൂര്‍ ,ട്രഷറര്‍ ഇ വി സിദ്ദീഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.