
തിരൂർ-തിരൂർ താലൂക്കിലെ കടലോരം മുതൽ മലയോരം വരെയുള്ള സമഗ്ര ചരിത്രം വിവിധ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് ഉടൻ പുറത്തിറക്കാൻ പ്രാദേശിക ചരിത്ര പഠനസമിതി തിരൂർ താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. ആവേദകർ സ്ഥാനികൾ എന്നിവരിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളും ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുന്ന ചരിത്ര വിവരങ്ങളും പരിശോധിച്ചു അക്കാദമിക് സമിതി വിശകലനം ചെയ്ത് പഠന റിപ്പോർട്ടോടുകൂടി ചരിത്ര പുസ്തകം പുറത്തിറക്കുന്നു.
തൃക്കണ്ടിയൂരിൽ ചേർന്ന പ്രവർത്തക സമിതി യോഗം സലീം പാഷയുടെ അദ്ധ്യക്ഷതയിൽ പ്രാദേശിക ചരിത്ര പഠനസമിതി സംസ്ഥാന പ്രസിഡണ്ട് കെ സി അബ്ദുള്ള ഉൽഘാടനം ചെയ്തു . ആമുഖ പ്രഭാഷണം പ്രാദേശിക ചരിത്രകാരൻ ചിറക്കൽ ഉമ്മർ നിർവഹിച്ചു. കള്ളിയത്ത് സത്താർ ഹാജി, കെ കെ റസാക്ക് ഹാജി, ഇക്ബാൽ മാസ്റ്റർ, കെപിഒ റഹ്മത്തുല്ല, എൻ ലക്ഷ്മികുട്ടി അമ്മ, എൻ ലൈല ടീച്ചർ, ജൈസൽ അരിക്കാഞ്ചിറ, കാജാ ഷിഹാബ്, പിസി മുഹമ്മദ്, സിഎംസി കാദർ മാസ്റ്റർ, ചോയി മാസ്റ്റർ, എപി സുബ്രമണ്യൻ, പിപി ഖാലിദ്, അഹമ്മദ് മൻസൂർ നടുവഞ്ചേരി, ശശി മാസ്റ്റർ അത്തിക്കോട് എന്നിവർ സംസാരിച്ചു.
Leave a Reply