
തിരൂർ :തിരൂർ സാംസ്കാരിക വേദി ഫെബ്രുവരി 15 -ന് ഞായറാഴ്ച ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ സദസിൻ്റെ സോഷ്യൽ മീഡിയ പ്രചാരണത്തിൻ്റെ ഉദ്ഘാടനം തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹീം ഹാജി നിർവഹിച്ചു. പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഭാരവാഹികളായ ഇ.കെ. മുഹ്തസിം ബില്ല , പി എ റസാഖ് , നൗഷാദ് അന്നാര , നിസാർ പൂക്കയിൽ , കെ കെ അൻവർ എന്നിവർ സംബന്ധിച്ചു. കേരളത്തിലെ അറിയപ്പെടുന്ന ഖാരിഉകൾ വിവിധ ശൈലികളിൽ ഖുർആൻ പാരായണം ചെയ്യുന്ന സദസിൽ പ്രഗൽഭ മോട്ടിവേറ്റർ ഡോ. സുലൈമാൻ മേൽപ്പത്തൂർ ഖുർആൻ വിചിന്തന പ്രഭാഷണം നിർവ്വഹിക്കും.
Leave a Reply