തിരൂർ:നാടിന്റെ വികസനക്കുതിപ്പിന് ചാലകശക്തിയായ എൽ ഡി എഫ് സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്ന്
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല ജാഥക്ക് വെള്ളിയാഴ്ച തിരൂരിൽ സ്വീകരണം നൽകും
വൈകിട്ട് 3 ന് തിരൂർ സിറ്റി ജംഗ്ഷനിൽ വച്ച് ജാഥാ ക്യാപ്റ്റൻ അടക്കമുള്ള ജാഥാംഗങ്ങളെ സ്വീകരിക്കും. തുടർന്ന് കാവടി, മുത്തുകുടകൾ, ശിങ്കാരിമേളം, കലാരൂപങ്ങൾ, നിശ്ചല ദൃശ്യം എന്നിവയുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ സെൻട്രൽ ജംഗ്ഷൻ ഗ്രൗണ്ടിലേക്ക് ആനയിക്കും. ‘ സ്വീകരണ പരിപാടിയിൽ പ്രമുഖ ഗായകർ അണിനിരക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് എൽഡിഎഫ് നേതാക്കളായ അഡ്വ പി ഹംസക്കുട്ടി, ടി ഷാജി, അഡ്വ എസ് ഗിരീഷ്, സി എം മൊയ്തീൻകുട്ടി, പി ടി ഷഫീഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Leave a Reply