
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് സംഘടിപ്പിച്ച ഇന്നോവേഷൻ ഫെസ്റ്റ് – സുല്ലോർ 2026 – സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജർ പ്രൊഫ: എൻ. വി. അബ്ദുറഹ്മാൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പലും വൈസ് ചെയർമാനുമായ ഡോ. പി. മുസ്തഫ ഫാറൂഖ് അധ്യക്ഷത വഹിച്ചു . വൈസ് സി.ഇ.ഒ. മുഹമ്മദ് യാസിർ എൻ.വി., സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ. അബ്ദുസ്സലാം, അറബിക് കോളേജ് മാനേജർ എൻ.വി. സക്കരിയ, ജംഇയ്യത്തുൽ മുജാഹിദീൻ അക്കാദമിക് സെക്രട്ടറി ഡോ. പി പി അബ്ദുൽ ഹഖ്, ഐ.ടി.ഐ. മാനേജർ എൻ.വി.എം. അബ്ദുറഹ്മാൻ, സുല്ലമുസ്സലാം കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ സെക്രട്ടറി എ അബ്ദുസ്സലാം, വൈസ് സി. ഇ. ഒ യാസിർ എൻ. വി, ഡയറക്ടർ ബോർഡ് മെമ്പർമാരായ ഡോ. പി. മുഹമ്മദ് ഇല്യാസ്, മുഹമ്മദ് തെഹ്സീർ എന്നിവർ സംസാരിച്ചു.
പാനൽ ചർച്ചകളും സംരംഭക സംവാദങ്ങൾ കൊണ്ടും ശ്രദ്ധേയമായ ഫെസ്റ്റിൽ നിരവധി സംരംഭകരും സാങ്കേതിക വിദഗ്ധരും വിവിധ സെഷനുകളിൽ സംസാരിച്ചു. സുല്ലോർ 2026 ന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഐഡിയ ഫെസ്റ്റിൽ സുല്ലമുസ്സലാം സ്ഥാപനങ്ങൾക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും തങ്ങളുടെ നവീനാശയങ്ങൾ അവതരിപ്പിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ എക്സിബിഷനിൽ അമ്പതോളം സ്ഥാപനങ്ങൾ പങ്കെടുത്തു. സാങ്കേതിവിദ്യ, നൂതന സംരംഭകത്വ ആശയങ്ങൾ, എ.ആർ.ജി. ഗെയിം സോണുകൾ, ശാസ്ത്ര പ്രദർശനം, പ്ലാനറ്റോറിയം, എക്സ്പീരിയൻസ് സെന്ററുകൾ, റോബോട്ടിക്സ് പ്രദർശനം, റിമോട്ട് കൺട്രോൾ വിമാനങ്ങളുടെ പ്രദർശന പറക്കൽ, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, ഫുഡ് കോർട്ട് എന്നിവ ആയിരക്കണക്കിനാളുകൾ സന്ദർശിച്ചു.
Leave a Reply