
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച അരീക്കോട് സ്വദേശി അയ്യൂബ് എം. പി. പുരാതന മലയാള ലിപിയായ വട്ടെഴുത്തിന്റെ കൈയ്യെഴുത്ത് രേഖകൾ കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്ന ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
സുല്ലമുസ്സലാം സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഡോ. പി മുഹമ്മദ് ഇല്യാസിന്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. നിലവിൽ സുല്ലമുസ്സലാം സയൻസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റൻസ് പ്രൊഫസർ ആണ്.
Leave a Reply