തിരൂർ:ഇന്ത്യയിലെ ഭരണഘടന അംഗീകരിക്കാത്തവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് എന്ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് അഡ്വക്കറ്റ് തമ്പാൻ തോമസ്. സാംസ്കാരിക സമുച്ചയത്തിൽ സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് മതേതരത്വമോ ജനാധിപത്യമോ സോഷ്യലിസം അംഗീകരിക്കുന്നവരല്ല. ഇന്ത്യ ഹിന്ദു രാഷ്ട്രം ആണ് എന്നാണ് അവരുടെ വാദം. കോൺഗ്രസിനെ ബദലാകാനുള്ള ശക്തിയില്ല കുടുംബാധിപത്യo ആ പാർട്ടിയെ നശിപ്പിച്ചിരിക്കുന്നു. ബിജെപിക്ക് ബദലായി ഒരു ഐക്യനിര ഉണ്ടായി വരേണ്ടതുണ്ട്. സോഷ്യലിസ്റ്റ് ആശയത്തിൽ ഐക്യത്തോടെ മുന്നേറിയാൽ ഈ ബദൽ പ്രാവർത്തികമാക്കാൻ ആവും.നമുക്കാവശ്യം ഗാന്ധിയൻ സോഷ്യലിസം ആണ് അദ്ദേഹം പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി കാട്ടുകുളം ബഷീർ അധ്യക്ഷത വഹിച്ചു. സിയാദ് കൂടിയത്, ആ റ്റക്കോയ തങ്ങൾ, ഷബീർ ചുങ്കത്ത്, ഷംനാ സെൻ, മനോജ് ടി സാരംഗ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.