കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ.എൻ.എം മർക്കസുദ്ദഅവ വൈരങ്കോട്മേഖല സമിതി സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹന്നത്ത്എടശ്ശേരി കാമ്പയിൻ സന്ദേശ ബുക്ക്ലെറ്റ് റിട്ട: ജില്ലാ വിദ്യാഭ്യാസ സുപ്രണ്ട് കെ.മോഹനന് കൈമാറുന്നു

വൈരങ്കോട് അങ്ങാടിയിൽ നടന്ന
സ്നേഹ സംഗമവും സൗഹൃദ ചായ വിതരണവും ശ്രദ്ധേയമായി

തിരുന്നാവായ : “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ.എൻ.എം മർക്കസുദ്ദഅവ മലപ്പുറം ( വെസ്റ്റ് ) ജില്ലാ സമിതി ഏപ്രിൽ 19 ന് കോട്ടക്കലിൽ സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈരങ്കോട് മേഖല കമ്മറ്റിയുടെ സ്നേഹ സംഗമവും
സൗഹൃദ ചായ വിതരണവും ശ്രദ്ധേയമായി.വൈരങ്കോട് അങ്ങാടിയിൽ നടന്ന സംഗമം തിരുന്നാവായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹന്നത്ത് എടശ്ശേരി ഉദ്ഘാടനം ചെയ്തു. കാമ്പയിൻ സന്ദേശ ബുക്ക് ലെറ്റ് റിട്ട: ജില്ലാ വിദ്യാഭ്യാസ സുപ്രണ്ട് കെ.മോഹനൻ ഏറ്റുവാങ്ങി. പ്രചാരണത്തിൻ്റെ ഭാഗായി അയൽകൂട്ടം, കുടുംബ സംഗമം, വയോജന യാത്ര, പ്രശ്നോത്തരി, ഉപഹാര സമർപ്പണം എന്നിവ നടന്നു വരുന്നു.
മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു.കെ. എൻ.എം .മർക്കസുദ്ദഅവ മലപ്പുറം ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ പ്രമേയം വിശദീകരണം നടത്തി. ടി.വി.ജലിൽ, ഉസ്മാൻ അമരിയിൽ, ഹാരിസ് മാങ്കടവത്ത്, എ. മജീദ്, ഷംസുദ്ദീൻ അല്ലൂർ, എം അബ്ദുറഹിമാൻ, ടി.വി. റംഷീദ ടീച്ചർ,
സൈനബ കുറ്റൂർ, സി പി ജാനിഷ, മിൻഹ
തൊട്ടി വളപ്പിൽ, പി. സക്കീന എന്നിവർ
സംസാരിച്ചു.

Leave a Reply

Your email address will not be published.